തെളിയട്ടെ LEDകള്‍ ലാഭിക്കാം വൈദ്യുതി
(MD, HAL, Pune)
നഗരത്തെ പ്രകാശപൂരിതമാക്കിയിരുന്ന സോഡിയം വേപ്പര്‍ ലാംപു
കള്‍ വിശാഖപട്ടണത്ത് ഇനി മിഴി തുറക്കില്ല. ഇവയ്ക്കു പകരം ഇനി പാത
യോരങ്ങളില്‍ വെളിച്ചം വിതറുന്നത് എല്‍ഇഡി ലാംപുകള്‍ ആയിരിക്കും. ആറ് മാസത്തിനകം 94,000 തെരുവു വിളക്കുകള്‍ മാറ്റി സ്ഥാപിക്കുന്ന തിരക്കിലാണിപ്പോള്‍ തൊഴിലാളികള്‍.
ഇനി ബീഹാറിലേക്ക് ചെല്ലാം, അവിടെ, പാറ്റ്‌നയുള്‍പ്പെടെ 11 കോര്‍പ്പറേഷനുകളിലായി സ്ഥാപിക്കുന്നത് ഒരു ലക്ഷത്തിലേറെ എല്‍ഇഡി സ്ട്രീറ്റ്‌ലൈറ്റുകള്‍. ഡല്‍ഹിയും പഞ്ചാബും ഉത്തര്‍പ്രദേശും മഹാരാഷ്ട്രയും എല്ലാം ഇതേ
പാതയില്‍തന്നെ. മൂന്ന് ലക്ഷത്തിലേറെ എല്‍ഇഡി വഴി വിളക്കുകളാണ് തമിഴ്‌നാട്ടിലുടനീളം സ്ഥാപിക്കുന്നത്.ഇലക്ട്രോണിക് സര്‍ക്യൂട്ടുകളുടെ ഒരടിസ്ഥാന ഘടകമാണ് ഡയോഡ്. അവ പ്രകാശം പ്രസരിപ്പിക്കുന്നതാണെങ്കില്‍ അതിനെ 'ലൈറ്റ് എമിറ്റിംഗ് ഡയോഡ്' അഥവാ ഘഋഉ എന്നു വിളിക്കുന്നു. 'ഇലക്ട്രോ ലൂമിനസെന്‍സ്' എന്ന പ്രതിഭാസമാണിതിന് പിന്നില്‍. അതെന്തുമാകട്ടെ സാമ്പത്തിക ലാഭമാണിവിടെ പ്രധാനം. കുറഞ്ഞ വൈദ്യുതിച്ചെലവില്‍ കൂടുതല്‍ പ്രകാശം നല്‍കുന്ന ഈ 'എല്‍ഇഡി'കള്‍ക്ക് 10 വര്‍ഷത്തിലേറെ ആയുസ്സുണ്ട്. മുമ്പ്, വന്‍ വിലയായിരുന്നു ഇവയ്ക്ക്. ഇപ്പോള്‍ വില കുറഞ്ഞ് മിതമായ നിലയിലെത്തിക്കഴിഞ്ഞു. ഇവ നിര്‍മിക്കുന്ന കമ്പനികള്‍ നൂറോളമായി. ഉപഭോഗം വര്‍ധിച്ചും വരുന്നു. അതിനാല്‍ വില ഇനിയും കുറയുകതന്നെ ചെയ്യും.
നേട്ടങ്ങളേറെ
മൂന്നരക്കോടി, തെരുവ് വിളക്കുകളാണ് ഇന്ത്യന്‍ നിരത്തുകളെ പ്രകാശമാനമാക്കുന്നത്. ഇവയെല്ലാം ഘഋഉ ഉപയോഗിച്ചാല്‍ പ്രതിവര്‍ഷം 500 കോടി യൂണിറ്റ് വൈദ്യുതി ലാഭിക്കുമെന്നാണ് കണക്ക്.
ഇന്ത്യയില്‍ പ്രതിവര്‍ഷം വിറ്റുപോകുന്ന 77 കോടി സാധാരണ ബള്‍ബുകള്‍ക്കു പകരം ഇവയുപയോഗിച്ചാല്‍ ലാഭിക്കാവുന്നത് 2500 കോടി യൂണിറ്റ് വൈദ്യുതിയാണ്. വീടുകളില്‍ ഇവയുടെ ഉപയോഗം വ്യാപിപ്പിക്കാന്‍ പല പദ്ധതികളും പല സംസ്ഥാനങ്ങളും നടപ്പിലാക്കി വരുന്നു. പുതുതായി ഇറങ്ങുന്ന മോഡലുകള്‍ക്ക് വൈദ്യുതിച്ചെലവ് കുറഞ്ഞുവരുന്നു.
50,000 മണിക്കൂര്‍ കത്തുന്ന ഈ വിളക്ക് പെട്ടെന്ന് ഫ്യൂസാകില്ല. പ്രകാശം കുറഞ്ഞു കുറഞ്ഞ് കാലക്രമേണ പ്രസരണം ഇല്ലാതാകുകയാണ് ചെയ്യുന്നത്. അതിനാല്‍ ലാംപ് മാറാന്‍ സാവകാശം കിട്ടും. പരിപാലനച്ചെലവ് വളരെ കുറവാണ്. മറ്റ് ബള്‍ബുകളിലെപ്പോലെ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന മെര്‍ക്കുറി, ഈയം എന്നിവ ഇത്തരം ലാംപുകളിലില്ല. അതിപ്രഭ (Glare) കുറഞ്ഞ പ്രകാശമായതിനാല്‍ ഡ്രൈവര്‍മാരുടെ കണ്ണുകള്‍ക്കിവ സുഖകരമാണ്.
മൂലധനം മുടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്കും ഇത്തരം പദ്ധതികളുടെ പ്രയോജനം ലഭ്യമാക്കുന്ന ബിസിനസ് മോഡലുകളും നിലവിലുണ്ട്. സേവനദാതാക്കള്‍ മൂലധനം മുടക്കി പണി ചെയ്തുകൊള്ളും. നിശ്ചിത കാലാവധി വരെ അതില്‍ നിന്ന് കിട്ടുന്ന വൈദ്യുതിച്ചെലവിലെ ലാഭം അവര്‍ക്ക് കൊടുക്കാനുള്ള വ്യവസ്ഥയോടെയാണ് കരാറുണ്ടാക്കുന്നത്.
പ്രതീക്ഷയേകി സോളാര്‍
'വൈദ്യുതി കേറാമൂലകള്‍' ധാരാളമുള്ള പല സംസ്ഥാനങ്ങളിലും ഇപ്പോള്‍ സോളാര്‍ തെരുവു വിളക്കുകളാണ് താരം. ഗ്രാമാന്തരങ്ങളില്‍ വൈദ്യുതിയെത്തിക്കാനുള്ള ബുദ്ധിമുട്ടും ചെലവും ഒഴിവാക്കാം. പൂനെ നഗരത്തിലെ ചേരികളിലെ ഇടുങ്ങിയ തെരുവുകളില്‍ സോളാര്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുകയാണ്. കേരളത്തില്‍ ഏറെക്കുറെ എല്ലായിടത്തും വൈദ്യുതിശൃംഖലയുടെ സാന്നിധ്യമുള്ളതിനാല്‍ സോളാര്‍ തെരുവ് വിളക്കുകളുടെ പ്രസക്തി കുറവാണ്. ഇപ്പോഴതിന് വളരെ വില കൂടുതലാണെന്നതാണ് മറ്റൊരു കാരണം. പുതിയ സാങ്കേതികവിദ്യകളിലൂടെ തീരെ ചെലവ് കുറഞ്ഞ സോളാര്‍ സംവിധാനങ്ങള്‍ ഏറെത്താമസിയാതെ വിപണിയിലെത്തും. നാനോ ടെക്‌നോളജിയിലധിഷ്ഠിതമായ സോളാര്‍ ഉല്‍പ്പന്നങ്ങളിലാണിത്തരം പ്രതീക്ഷകള്‍. അത് സംഭവിച്ചാല്‍ ഇപ്പോള്‍ വാങ്ങുന്ന ഉയര്‍ന്ന വിലയുള്ള സംവിധാനങ്ങളുടെ പേരിലാരോപണങ്ങളുണ്ടായേക്കാം. മറ്റൊരു സോളാര്‍ വിവാദാഘോഷമൊഴിവാക്കാന്‍ മന്ത്രിമാരും എന്‍ജിനീയര്‍മാരും സമകാലീന ശാസ്ത്ര നേട്ടങ്ങളെ മനസിലാക്കി തീരുമാനങ്ങളെടുക്കണം.
തല്‍ക്കാലം തിരുവനന്തപുരത്ത് തുടങ്ങിവെച്ച എല്‍ഇഡി വിളക്ക് പദ്ധതി ത്വരിതപ്പെടുത്തിയും വ്യാപിപ്പിച്ചും മുന്നോട്ടുപോയാല്‍ ഈ നൂതന സാങ്കേതികവിദ്യയുടെ നേട്ടം നമുക്കും പങ്കുവെക്കാം, അല്ലേ.

No comments:
Post a Comment