ഭൂമിക്ക് പുറമെ ബഹിരാകാശത്തും മാലിന്യങ്ങള്‍ നിറച്ച മനുഷ്യന്‍ അനന്തരഫലങ്ങള്‍ അനുഭവിച്ച് തുടങ്ങുന്ന സൂചനകള്‍ പുറത്ത് വരുന്നു. അടുത്ത മാസം പകുതിയോടെ ഭൂമിയില്‍ പതിക്കുന്ന രീതിയില്‍ പാഞ്ഞടുക്കുന്ന അഞ്ജാത വസ്തുവാണ് കക്ഷി. ഇതേക്കുറിച്ച് നാസക്ക് പോലും കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ട്. WT 1190F എന്ന് പേരിട്ടിരിക്കുന്ന അജ്ഞാത വസ്തു നവംബര്‍ 13ന് ഇന്ത്യന്‍ സമുദ്രത്തില്‍ ശ്രീലങ്കന്‍ തീരത്തായിരിക്കും പതിക്കുകയെന്ന് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നു. പഴയ ഏതോ റോക്കറ്റിന്റെ അവശിഷ്ടമായിരിക്കാമെന്നാണ് സൂചന. ഭൂമിക്ക് ചുറ്റും ഏകദേശം അഞ്ച് ലക്ഷത്തിലേറെ ബഹിരാകാശ മാലിന്യങ്ങളുണ്ടെന്നാണ് നാസയുടെ കണക്ക്.
● Read more ► http://www.sirajlive.com/2015/10/31/203985.html
© #SirajDaily
● Read more ► http://www.sirajlive.com/2015/10/31/203985.html
© #SirajDaily
No comments:
Post a Comment