Sunday, 6 December 2015

രണ്ടരക്കോടി വിലയുള്ള തന്റെ കാര്‍ ആളെ വെച്ച് തല്ലിത്തകര്‍ത്ത ചൈനക്കാരന്‍

 

breastfeeding-2_1732171a6
ഇയാള്‍ ഈ പണി ചെയ്യുന്നതിന് മുന്‍പേ നമ്മോട് ഒന്ന് വിളിച്ചു ചോദിച്ചാല്‍ എത്ര നന്നായിരുന്നു എന്ന് നിങ്ങള്‍ക്ക്‌ തോന്നും ഈ വീഡിയോ കണ്ടു കഴിഞ്ഞാല്‍ . അത്രയും വലിയ വിഡ്ഢിത്തരം ആണ് ഈ ചൈനക്കാരന്‍ ചെയ്തിരിക്കുന്നത്. കാര്‍ ഡീലറുമായി പ്രശ്‌നമുണ്ടായതിന് ചൈനക്കാരനായ കോടീശ്വരന്‍ തകര്‍ത്തത് രണ്ടരക്കോടിയുടെ മസെരൊട്ടി കാര്‍ ആണെന്നറിയുമ്പോള്‍ നിങ്ങളുടെ നെഞ്ചില്‍ ഒരു വിങ്ങല്‍ വന്നേക്കാം. ചൈനയിലെ വാങ്ങ് എന്നയാളാണ് കലിമൂത്ത് സ്വന്തം കാര്‍ തകര്‍ക്കുന്ന ഷോ നടത്തിയത്. വാങ്ങിന്റെ കാര്‍ തകര്‍ക്കല്‍ കാണാനായി നാട്ടുകാരും മാധ്യമങ്ങളും എത്തിയിരുന്നു. മെയ് പതിനാലിനാണ് കാര്‍ തല്ലിപ്പൊളിക്കാന്‍ തുടങ്ങിയത്.
മെയ് പത്തൊമ്പതിന് കാര്‍ ഒരു പരുവമാക്കി ഓട്ടോഷോ അവസാനിപ്പിക്കുമെന്നാണ് അറിയുന്നത്. വാങ്ങ് തന്റെ കാര്‍ റിപ്പയര്‍ ചെയ്യാന്‍ പോയപ്പോള്‍ സെന്ററുകാരന്‍ ഉപയോഗിച്ച ഘടകഭാഗം പിടിപ്പിച്ചതാണ് മസെരൊട്ടി കാര്‍ തല്ലിത്തകര്‍ക്കാനിടയാക്കിയത്. റിപ്പയര്‍ ചെയ്തതിന് ചാര്‍ജും ഈടാക്കി.
സംഗതി വിവാദമായതോടെ ഡീലര്‍ ഇദ്ദേഹത്തെ തേടി എത്തി എന്നാണ് അറിയാന്‍ കഴിഞ്ഞത്.

No comments:

Post a Comment