Sunday, 6 December 2015



വയറ് കുറയ്ക്കാന്‍ ചില പൊടി വിദ്യകള്‍


11-1434025502-19-1411112813-bellyfat
വയര്‍ കുറയ്ക്കുക എന്നത് പലരുടെയും വലിയൊരു ആഗ്രഹമാണ്. തിക്കുപിടിച്ച ജീവിതത്തില്‍ വ്യായാമം ചെയ്യാനൊന്നും ആര്‍ക്കും സമയമില്ല.
ഭക്ഷണം നിയന്ത്രിച്ചാല്‍ തടി കുറയും എന്നും പറഞ്ഞ് ഭക്ഷണം കഴിക്കാതിരിക്കുകയാണ് പലരും. എന്നാല്‍ പട്ടിണികിടക്കേണ്ട ആവശ്യമൊന്നുമില്ല. ഭക്ഷണ കാര്യത്തില്‍ ചെറുതായി ഒന്നു ശ്രദ്ധിച്ചാല്‍ മാത്രം മതി. ഭ. ശരീരത്തിന് ദോഷം ചെയ്യാത്ത രീതിയില്‍ വയര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില നാടന്‍ പൊടിക്കൈകള്‍ നോക്കാം
വെള്ളം
ദിവസവും എട്ട് ഗ്ലാസ് വെള്ളം കൃത്യമായി കുടിച്ചിരിക്കണം. ഇത് ശരീരത്തിലെ കൊഴുപ്പ് പുറം തള്ളാന്‍ സഹായിക്കും.
ചെറുനാരങ്ങ
ചൂടുവെള്ളത്തില്‍ ചെറുനാരങ്ങാനീരും തേനും ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണ്. രാവിലെ വെറും വയറ്റില്‍ കഴിക്കണം.
മുട്ട
മുട്ടയുടെ വെള്ള തടി കൂട്ടില്ല. ഇത് വയറ്റില്‍ കൊഴുപ്പ് അടിഞ്ഞു കൂടാതിരിക്കാന്‍ സഹായിക്കും.
11-1434025649-06-surgaery
ഉപ്പ്
ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നത് കുറയ്ക്കുക. പകരം മസാലകളോ ഔഷധ സസ്യങ്ങളോ ചേര്‍ക്കാം. ഉപ്പ് ശരീരത്തില്‍ വെള്ളം കെട്ടിനിര്‍ത്തും.
മഞ്ഞള്‍പ്പൊടി
മഞ്ഞള്‍പ്പൊടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. ഇതിലടങ്ങിയിരിക്കുന്ന കുര്‍കുമിന്‍ ആന്റിയോക്‌സിഡന്റ്‌സ് വയര്‍ കുറയ്ക്കും.
ആപ്പിള്‍
ആപ്പിളില്‍ അടങ്ങിയിട്ടുള്ള പെക്ടിന്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.
മുളക്
മുളകിലെ ക്യാപ്‌സയാസിന്‍ വയറ്റിലെ കൊഴുപ്പ് കുറയ്ക്കുന്ന മറ്റൊന്നാണ്.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിലെ നാരുകള്‍ ദഹനപ്രക്രിയ സുഗമമാക്കും. ഇതിമൂലം കൊഴുപ്പ് കുറയ്ക്കാം
11-1434025714-23-bellyfat
ഓറഞ്ച്
ഓറഞ്ചിലെ വൈറ്റമിന്‍ സി കോര്‍ട്ടിസോള്‍ എന്ന ഹോര്‍മോണിനെ നിയന്ത്രിക്കും. ഇതുമൂലം വയറ്റിലെ കൊഴുപ്പ് കുറയ്ക്കാം.
ബീന്‍സ്
ബീന്‍സില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് വയറ്റിലെ കൊഴുപ്പ് കുറയ്ക്കും.

No comments:

Post a Comment